കാട്:-
ഇരമ്പലുംചീറ്റലും പിന്നെയാചൂളംവി ളിയും,
കാടിന്മാറിടംമദിക്കുമീ ശകടപ്രയാ ണം.
പിറന്നിട്ടില്ലയാ മംഗളപ്രഭാതമെങ്കിലും,
നീരസമേവം ഭാവമയമായികാടുണര്ന്നു.
പാതിമിഴികൂമ്പിനില്പ്പൂ കാടിന് മക്കളിവര്‍,
മുന്‍പേ,മാന്തളിര്മേനിക്കാരാമേ ണകൂട്ടം,
പിന്‍പേ,കരുത്തരാംകാട്ടിയും വീ രഗജഗണങ്ങളും,
മേലെ,തരുവിലായിരം കരകരവാനരരും,
താഴെ,തീരെതളര്ന്നൊരാ ശുഭ്രശശങ്ങ ളും,
ദൂരെ,മാണിക്യകല്ലുമായിചീറ്റുന്നസര്പ്പവും,
ചാരെ,കാടിന്കറുപ്പിലലിയുംകരടി കൂട്ടവും,
വേട്ടവെറിയുമായ്ശൂരരാംഭിന്നനരി ക്കൂട്ടവും.
പുലംബുന്നതെന്തേയവര്പാവമസഹിഷ് ണുക്കള്‍!!!
നിദ്രാഭംഗംകൊടുംപാപമിവിടമെന്നറി യില്ലയെന്നോ?
നരനുറങ്ങുന്നില്ലതുപോല്നരിയുമു റങ്ങേണ്ടെന്നോ?
അനുദിനംചെയ്തീടുമീപാപമിതിലവനെന്തുചേതം.
------------------------
സസ്നേഹം,
NTR
No comments:
Post a Comment