ഇനിയും തനിയെ:-
മകളുറങ്ങിയില്ലതന്തേയീതാതനു,
തളിരാംകനിവാംതായ്മനമില്ലയോ?
മകളെ മറക്കല്ലേ, തന്തയിന്നു തനിച്ചാണ്!
തിടുക്കത്തിലോടിയ തായതറിയുന്നുവോ?
പാടിയിരുന്നില്ല, പാട്ടുകളന്നെനിയ്ക്കസ്സഹ്യം.
പാട്ടുകളോരോന്നുമിന്നെനിയ്ക്കുമന:പാഠം.
മകളെ, കരയില്ല തളരില്ല ഞാന്‍വിളറില്ലാ!
തണലായ്, കരുത്തായുണ്ടുഞാനെന്നും.
തായവള്‍പോയതെന്തേ! സഞ്ചാരപ്രിയയല്ലയോ?
കണ്ടതെന്തേയവള്‍ മനോഹരംമോഹനമവിടെ?
എങ്കിലുംമകളേ, നിന്‍പുഞ്ചിരിക്കല്ലേ കൂടുതല്‍ചന്തം?
അതോ, ചിരിക്കാന്‍ മറന്നോ മകളേ നമ്മൾ?
മോഹിച്ചതേറേ തായവളെന്നും സ്വപ്നലോകത്തെ,
പ്രണയമുണ്ടെങ്കിലുംപരിഭവംപതിവാംഭാവം.
ഒടുവിൽ, പോകുമ്പോളവളറിഞ്ഞുവോയെൻമനം?
വർഷങ്ങൾതനിയേകഴിഞ്ഞ ഞാനിയുംതനിയേ!
------------------------
------------------------
സസ്നേഹം
NTR
No comments:
Post a Comment