നിള:-
അറിയും, അറിയുംഞാനിവൾ നിളയെന്നു
പാവം മനസ്സ് മെല്ലെയൊന്നതോതവേ,
അറിയാതെ തൊട്ടു പോയി,
ഞാനവളുടെ മാര്‍വിടത്തെ.
ഞെട്ടിയില്ലവൾ, നാണിച്ചില്ല!
നിര്‍ജ്ജീവമ്മവള്‍....,
നിശ്ചലം നിന്നു പോയി.
ജീവനാണിത്, നിളയാണിത്
എന്‍പ്രിയദേവി നിളയാണിത്
തേങ്ങി വിതുമ്പി ഞാന്‍ പുലംബവേ,
കേട്ടുഞാനാ തേങ്ങല്‍, നിളയുടെ തേങ്ങല്‍..!!!
കണ്ണീര്‍ച്ചാലുകൾ മാത്രം ഒഴുകുന്നു
തീരത്ത്, മണല്‍കൊള്ളക്കാര്‍ ചീട്ടുകളിക്കുന്നു.
---------------------------
സസ്നേഹം,
NTR
No comments:
Post a Comment